Showing posts with label Good. Show all posts
Showing posts with label Good. Show all posts

Tuesday, November 29, 2011

ഇങ്ങനെയും ഒരു സിനിമക്കാലം

അക്ബര്‍ കക്കട്ടിലിന്റെ ലളിതമായ ആഖ്യാനത്താല്‍ മനോഹരമായ മറ്റൊരു പുസ്തകം. മലയാള സിനിമയുടെ ഇന്നലകളെ സമ്പന്നമാക്കിയ മഹാരഥന്മാരെ കുറിച്ചുള്ള അനുഭവ കുറിപ്പുകളാണ് ഈ പുസ്തകം.

വെള്ളിയാഴ്ച തുടങ്ങുന്ന പുതിയ സിനിമ ഏതെന്നറിയാന്‍ മനസ്സ് പിടയുന്ന വ്യാഴാഴ്ച്ചകളെ കുറിച്ചുള്ള പരാമര്‍ശം തന്നെ നമ്മെ പഴയൊരു ലോകത്തേക്ക് കൊണ്ട് പോകും. മൈക്ക് വച്ച് കെട്ടിയ വണ്ടിക്കു പുറകെ സിനിമാ നോട്ട്സിനായി ഓടിയിരുന്ന ഒരു കുട്ടിക്കാലം എനിക്കുമുണ്ടായിരുന്നല്ലോ. അതില്‍ തുടങ്ങി മലയാള സിനിമയില്‍ അധികം പരാമര്‍ശിക്കപ്പെടാത്ത  എന്നാല്‍ പരാമര്‍ശം അര്‍ഹിക്കുന്ന ഒരുപിടി ആള്‍ക്കാരെ കുറിച്ച് ഈ പുസ്തകം പ്രതിപാതിക്കുന്നു. മദനന്റെ മനോഹരമായ കാരിക്കേച്ചരുകളും ആകര്‍ഷകങ്ങളാണ്.

Sunday, November 20, 2011

Two States

Fourth book from Chetan Bhagat with the same recipe. He himself reveal that the story is a bit auto biographical. I Tells the story of love between a girl and boy from two different state and culture.

A Punjabi boy Krish falls in love with a Tamilian girl Ananya. They both wishes to get married with the consent of their parents. Krish's efforts to adjust to the likes of Ananya's parents is described well. Yet the musical concert which brings in big stars in the industry to sing with Ananya's mother was a bit hard to digest. May be that is why such stories are called fiction. Fiction has to be strange.

Though it doesn't reach up to the first book Two states is better the two of its immediate predecessors.

Saturday, November 19, 2011

Five Point Someone



The debut work of Chetan Bhagat perhaps his best entertainer so far.

The story can be best described by the caption given by the author himslef. "What not to do at IIT". Five point someone mixes fiction and reality in the best way. It also gives stress on the actual issues in Indian educational system that prevails even in glorious institutions like IITs. The story is humerous and it mixes love, friendship and drama superbly.

Being the debut work I think he could bring in all the best stuff he had with him. This is a good book to spend your time in a flight or train which offers you you tension free reading with a smile on your fiace.

Sunday, June 5, 2011

കാഴ്ച്ചവട്ടം


മലയാള സിനിമക്ക് അടുത്ത കാലത്തുണ്ടായ വലിയ രണ്ടു നഷ്ടങ്ങളായി ഞാന്‍ കണക്കാക്കുന്നത് ഒന്ന് സംഗീത സംവിധായകന്‍ രവീന്ദ്രന്റെ മരണവും പിന്നൊന്ന് ലോഹിത ദാസിന്റെ മരണവുമാണ്‌. ഇവര്‍ക്ക് രണ്ടു പേര്‍ക്കും പറ്റിയ പകരക്കാരെ കണ്ടെത്താന്‍ മലയാളത്തിനു ഇനിയും കഴിഞ്ഞിട്ടില്ല.
ലോഹിത ദാസിന്റെ അനുഭവ കുറിപ്പുകള്‍ ആണ് ഈ പുസ്തകത്തില്‍. നേട്ടങ്ങളില്‍ അധികം സന്തോഷിക്കാത്ത ചെറിയ കാര്യങ്ങള്‍ക്ക് പോലും കണ്ണീര്‍ പൊഴിക്കുന്ന ഒരു വളരെ സാധാരണക്കാരനായ മനുഷ്യനെ നമുക്ക് ഈ പുസ്തകത്തില്‍ കാണാം. ഒപ്പം മലയാള സിനിമ അര്‍ഹിച്ച അംഗീകാരം കൊടുക്കാത്ത മറ്റു ചിലരെ ഇവിടെ പരാമര്‍ശിച്ചിട്ടുണ്ട്. വളരെ സത്യാ സന്ധമായ ആഖ്യാനം. എനിക്കിഷ്ട്ടപ്പെട്ടു. ലോഹിത ദാസിന്റെ മറ്റു രചനകള്‍ വായിക്കാനുള്ള ഒരു പ്രചോദനം നല്‍കാന്‍ ഇതിനായി.

ആട് ജീവിതം

അടുത്ത കാലത്തൊന്നും ഒരു പുസ്തകം എന്നെ ഇത്രയും സ്വാധീനിചിട്ടുണ്ടാകില്ല. ബോംബയില്‍ വന്ന ശേഷം ഞാന്‍ അനുഭവിക്കുന്ന വിഷമങ്ങലുമായി സംവദിക്കാന്‍ ഈ പുസ്തകത്തിനു അത്രയേറെ കഴിഞ്ഞു എന്നുള്ളതാണ്‌ സത്യം.
പ്രവാസി ജീവിതത്തിലെ ഭീകരതയെ ഇത്രയും ഭംഗിയായി ആവിഷ്കരിക്കാന്‍ കഴിഞ്ഞിട്ടുള്ള ഒരു പുസ്തകവും ഞാനിതു വരെ വായിചിട്ടുണ്ടാകില്ല. ഇടയ്ക്കിടയ്ക്ക് ചെറിയ നര്‍മ്മങ്ങളും വിതറാന്‍ കഥാകാരന്‍ സന്മനസ്സ് കാണിച്ചത്‌ വളരെ ആശ്വാസമായി തോന്നി. കാരണം അത്രയ്ക്ക് ഭീകരമായ ഒരവസ്തയിലൂടെയാണ് നമ്മളെ ഈ പുസ്തകം കൂട്ടിക്കൊണ്ടു പോകുന്നത്. വളരെ വലിയ സാഹിത്യപരമായ വാചക കസര്‍ത്ത് നടത്തി കഥാകാരന്റെ തത്വ ചിന്ത നമ്മളില്‍ അടിചെല്‍പ്പിക്കാനുള്ള ശ്രമവും ഇതിലില്ല. എന്നിരുന്നാലും പല പല കാഴ്ചപ്പാടുകളും മനോഹരമായി അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. മൊത്തത്തില്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ പുസ്തകം.

Monday, February 22, 2010

അദ്ധ്യാപക കഥകള്‍

ഈ ലോകത്തില്‍ ഞാനേറ്റവും സ്നേഹിയ്ക്കുകയും ബഹുമാനിയ്ക്കുകയും ചെയ്യുന്ന ഒരുവിഭാഗമാണ് അദ്ധ്യാപകര്‍. എന്‍റെ അമ്മ ഒരു അദ്ധ്യാപിക ആയതാകാം ഇതിനു കാരണം. ഏറ്റവും മഹത്തരമായ ജോലി ചെയ്യുന്നവര്‍..... അമ്മയെപ്പോലെ തന്നെ ഒരു എല്‍. പി. സ്കൂള്‍ ടീച്ചര്‍ അവുകയെന്നതായിരുന്നു എന്‍റെ ആഗ്രഹവും. ഈ വക കാരണങ്ങളാല്‍ തന്നെ ഈ പുസ്തകത്തിന്‍റെ പേര് എന്നെ ആകര്‍ഷിച്ചു.
ശ്രീ അക്ബര്‍ കക്കട്ടില്‍ എഴുതിയ "അദ്ധ്യാപക കഥകള്‍", പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അദ്ധേഹത്തിന്റെ അദ്ധ്യാപക
ജീവിതത്തിലെ രസാവഹങ്ങളായ കൊച്ചു കൊച്ചു സംഭവങ്ങളുടെ കഥാവിഷ്ക്കാരമാണ്.
ദോഷം പറയരുതല്ലോ, എനിക്കീ പുസ്തകം വായിച്ചിട്ട് മുഷിവു തോന്നിയില്ല. ബഷീറിന്റെ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ തോന്നാറുള്ള ഒരു നൈര്‍മല്യം ഈ പുസ്തകം വായിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ലഭിക്കും. ചെറിയകുട്ടികള്‍ക്ക് മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ വായിച്ചു രസിക്കാവുന്ന ഭാഷയാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്, "ബുദ്ധിജീവിസാഹിത്യം" അല്ലെന്നു ചുരുക്കം.

Sunday, January 3, 2010

ഋതുമര്‍മ്മരങ്ങള്‍

ഞാനൊരു തരക്കേടില്ലാത്ത മോഹന്‍ലാല്‍ ഫാനാണ്. അതൊകൊണ്ട് തന്നെ മനോരമയിലും മാതൃഭുമിയിലും മറ്റും വരുന്ന മോഹന്‍ലാലിന്‍റെ കുറിപ്പുകള്‍ വായിക്കുക പതിവാക്കിയിരുന്നു. അതിനാല്‍ തന്നെ അവയുടെ ഒരു സമാഹാരം ഇറങ്ങിയപ്പോള്‍ വാങ്ങി വായിക്കണമെന്ന് ഉറപ്പിച്ചിരുന്നു. 75 പേജുകളിലായുള്ള അദ്ധേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ആണ് ഈ പുസ്തകത്തില്‍. മോഹന്‍ലാലിന്‍റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍, "ഇത് എന്റെ ആത്മകഥയോ പൂര്‍ണമായ ഓര്‍മക്കുറിപ്പുകളോ അല്ല. ഒന്നു തിരിഞ്ഞു നോക്കിയപ്പോള്‍ , മിന്നല്‍ വെട്ടത്തിലെന്ന പോലെ കണ്ട ചില ലോകങ്ങള്‍. "

മോഹന്‍ലാലിന്‍റെ യാത്രകളെ കുറിച്ചും അദ്ദേഹം പരിചയപ്പെട്ടിട്ടുള്ള വ്യക്തികളെ കുറിച്ചുമുള്ള വിവരണങ്ങളാണ് ഈ കുറിപ്പുകള്‍. അതില്‍ ചിലര്‍ നമ്മെ വിസ്മയപ്പെടുത്തും അത്തരത്തില്‍ ഒരാളാണ് കുടജാദ്രി യാത്രയില്‍ പ്രതിപാതിക്കുന്ന ചന്തുക്കുട്ടി സ്വാമികള്‍. അതുപോലെ തന്നെ അദ്ധേഹത്തിന്റെ ചില ചിന്തകളും. അമ്മയെ കുറിച്ചുള്ള കുറിപ്പില്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാനാകാത്ത ഒരു വികാരമായി സ്വന്തം അമ്മയെ വിവരിക്കുന്നു. ഒപ്പം ഈ വരികളും എനിക്കിഷ്ട്ടപ്പെട്ടു,
"ഒരു പ്രത്യേകപ്രായം കഴിഞ്ഞാല്‍ എല്ലാ അമ്മമാരും ഒരുപോലെയാണ് എന്ന് എനിക്ക് തോന്നാറുണ്ട്. ഛായ കൊണ്ടും മനസ്സുകൊണ്ടും മധുരമായ ഭാഷണങ്ങള്‍കൊണ്ടും സ്നേഹംകൊണ്ടും എല്ലാം. "

ഭൂതകാലത്തേക്ക് നമ്മെ കൈ പിടിച്ചു നടത്തുന്ന ഈ ഓര്‍മ്മക്കുറിപ്പുകള്‍ എവിടെയൊക്കയോ നമ്മുടെ മനസ്സിനെ പിടിച്ചുലയ്ക്കും, തീര്‍ച്ച.