Sunday, June 5, 2011

കാഴ്ച്ചവട്ടം


മലയാള സിനിമക്ക് അടുത്ത കാലത്തുണ്ടായ വലിയ രണ്ടു നഷ്ടങ്ങളായി ഞാന്‍ കണക്കാക്കുന്നത് ഒന്ന് സംഗീത സംവിധായകന്‍ രവീന്ദ്രന്റെ മരണവും പിന്നൊന്ന് ലോഹിത ദാസിന്റെ മരണവുമാണ്‌. ഇവര്‍ക്ക് രണ്ടു പേര്‍ക്കും പറ്റിയ പകരക്കാരെ കണ്ടെത്താന്‍ മലയാളത്തിനു ഇനിയും കഴിഞ്ഞിട്ടില്ല.
ലോഹിത ദാസിന്റെ അനുഭവ കുറിപ്പുകള്‍ ആണ് ഈ പുസ്തകത്തില്‍. നേട്ടങ്ങളില്‍ അധികം സന്തോഷിക്കാത്ത ചെറിയ കാര്യങ്ങള്‍ക്ക് പോലും കണ്ണീര്‍ പൊഴിക്കുന്ന ഒരു വളരെ സാധാരണക്കാരനായ മനുഷ്യനെ നമുക്ക് ഈ പുസ്തകത്തില്‍ കാണാം. ഒപ്പം മലയാള സിനിമ അര്‍ഹിച്ച അംഗീകാരം കൊടുക്കാത്ത മറ്റു ചിലരെ ഇവിടെ പരാമര്‍ശിച്ചിട്ടുണ്ട്. വളരെ സത്യാ സന്ധമായ ആഖ്യാനം. എനിക്കിഷ്ട്ടപ്പെട്ടു. ലോഹിത ദാസിന്റെ മറ്റു രചനകള്‍ വായിക്കാനുള്ള ഒരു പ്രചോദനം നല്‍കാന്‍ ഇതിനായി.

0 comments:

Post a Comment