അടുത്ത കാലത്തൊന്നും ഒരു പുസ്തകം എന്നെ ഇത്രയും സ്വാധീനിചിട്ടുണ്ടാകില്ല. ബോംബയില്‍ വന്ന ശേഷം ഞാന്‍ അനുഭവിക്കുന്ന വിഷമങ്ങലുമായി സംവദിക്കാന്‍ ഈ പുസ്തകത്തിനു അത്രയേറെ കഴിഞ്ഞു എന്നുള്ളതാണ് സത്യം.പ്രവാസി ജീവിതത്തിലെ ഭീകരതയെ ഇത്രയും ഭംഗിയായി ആവിഷ്കരിക്കാന്‍ കഴിഞ്ഞിട്ടുള്ള ഒരു പുസ്തകവും ഞാനിതു വരെ വായിചിട്ടുണ്ടാകില്ല. ഇടയ്ക്കിടയ്ക്ക് ചെറിയ നര്‍മ്മങ്ങളും വിതറാന്‍ കഥാകാരന്‍ സന്മനസ്സ് കാണിച്ചത് വളരെ ആശ്വാസമായി തോന്നി. കാരണം അത്രയ്ക്ക് ഭീകരമായ ഒരവസ്തയിലൂടെയാണ് നമ്മളെ ഈ പുസ്തകം കൂട്ടിക്കൊണ്ടു പോകുന്നത്. വളരെ വലിയ സാഹിത്യപരമായ വാചക കസര്‍ത്ത് നടത്തി കഥാകാരന്റെ തത്വ ചിന്ത നമ്മളില്‍ അടിചെല്‍പ്പിക്കാനുള്ള ശ്രമവും ഇതിലില്ല. എന്നിരുന്നാലും പല പല കാഴ്ചപ്പാടുകളും മനോഹരമായി അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. മൊത്തത്തില്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ പുസ്തകം.
0 comments:
Post a Comment