Sunday, January 3, 2010

ഋതുമര്‍മ്മരങ്ങള്‍

ഞാനൊരു തരക്കേടില്ലാത്ത മോഹന്‍ലാല്‍ ഫാനാണ്. അതൊകൊണ്ട് തന്നെ മനോരമയിലും മാതൃഭുമിയിലും മറ്റും വരുന്ന മോഹന്‍ലാലിന്‍റെ കുറിപ്പുകള്‍ വായിക്കുക പതിവാക്കിയിരുന്നു. അതിനാല്‍ തന്നെ അവയുടെ ഒരു സമാഹാരം ഇറങ്ങിയപ്പോള്‍ വാങ്ങി വായിക്കണമെന്ന് ഉറപ്പിച്ചിരുന്നു. 75 പേജുകളിലായുള്ള അദ്ധേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ആണ് ഈ പുസ്തകത്തില്‍. മോഹന്‍ലാലിന്‍റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍, "ഇത് എന്റെ ആത്മകഥയോ പൂര്‍ണമായ ഓര്‍മക്കുറിപ്പുകളോ അല്ല. ഒന്നു തിരിഞ്ഞു നോക്കിയപ്പോള്‍ , മിന്നല്‍ വെട്ടത്തിലെന്ന പോലെ കണ്ട ചില ലോകങ്ങള്‍. "

മോഹന്‍ലാലിന്‍റെ യാത്രകളെ കുറിച്ചും അദ്ദേഹം പരിചയപ്പെട്ടിട്ടുള്ള വ്യക്തികളെ കുറിച്ചുമുള്ള വിവരണങ്ങളാണ് ഈ കുറിപ്പുകള്‍. അതില്‍ ചിലര്‍ നമ്മെ വിസ്മയപ്പെടുത്തും അത്തരത്തില്‍ ഒരാളാണ് കുടജാദ്രി യാത്രയില്‍ പ്രതിപാതിക്കുന്ന ചന്തുക്കുട്ടി സ്വാമികള്‍. അതുപോലെ തന്നെ അദ്ധേഹത്തിന്റെ ചില ചിന്തകളും. അമ്മയെ കുറിച്ചുള്ള കുറിപ്പില്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാനാകാത്ത ഒരു വികാരമായി സ്വന്തം അമ്മയെ വിവരിക്കുന്നു. ഒപ്പം ഈ വരികളും എനിക്കിഷ്ട്ടപ്പെട്ടു,
"ഒരു പ്രത്യേകപ്രായം കഴിഞ്ഞാല്‍ എല്ലാ അമ്മമാരും ഒരുപോലെയാണ് എന്ന് എനിക്ക് തോന്നാറുണ്ട്. ഛായ കൊണ്ടും മനസ്സുകൊണ്ടും മധുരമായ ഭാഷണങ്ങള്‍കൊണ്ടും സ്നേഹംകൊണ്ടും എല്ലാം. "

ഭൂതകാലത്തേക്ക് നമ്മെ കൈ പിടിച്ചു നടത്തുന്ന ഈ ഓര്‍മ്മക്കുറിപ്പുകള്‍ എവിടെയൊക്കയോ നമ്മുടെ മനസ്സിനെ പിടിച്ചുലയ്ക്കും, തീര്‍ച്ച.

0 comments:

Post a Comment