Monday, February 22, 2010

അദ്ധ്യാപക കഥകള്‍

ഈ ലോകത്തില്‍ ഞാനേറ്റവും സ്നേഹിയ്ക്കുകയും ബഹുമാനിയ്ക്കുകയും ചെയ്യുന്ന ഒരുവിഭാഗമാണ് അദ്ധ്യാപകര്‍. എന്‍റെ അമ്മ ഒരു അദ്ധ്യാപിക ആയതാകാം ഇതിനു കാരണം. ഏറ്റവും മഹത്തരമായ ജോലി ചെയ്യുന്നവര്‍..... അമ്മയെപ്പോലെ തന്നെ ഒരു എല്‍. പി. സ്കൂള്‍ ടീച്ചര്‍ അവുകയെന്നതായിരുന്നു എന്‍റെ ആഗ്രഹവും. ഈ വക കാരണങ്ങളാല്‍ തന്നെ ഈ പുസ്തകത്തിന്‍റെ പേര് എന്നെ ആകര്‍ഷിച്ചു.
ശ്രീ അക്ബര്‍ കക്കട്ടില്‍ എഴുതിയ "അദ്ധ്യാപക കഥകള്‍", പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അദ്ധേഹത്തിന്റെ അദ്ധ്യാപക
ജീവിതത്തിലെ രസാവഹങ്ങളായ കൊച്ചു കൊച്ചു സംഭവങ്ങളുടെ കഥാവിഷ്ക്കാരമാണ്.
ദോഷം പറയരുതല്ലോ, എനിക്കീ പുസ്തകം വായിച്ചിട്ട് മുഷിവു തോന്നിയില്ല. ബഷീറിന്റെ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ തോന്നാറുള്ള ഒരു നൈര്‍മല്യം ഈ പുസ്തകം വായിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ലഭിക്കും. ചെറിയകുട്ടികള്‍ക്ക് മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ വായിച്ചു രസിക്കാവുന്ന ഭാഷയാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്, "ബുദ്ധിജീവിസാഹിത്യം" അല്ലെന്നു ചുരുക്കം.

0 comments:

Post a Comment