ഞാന്‍ വായിച്ച പുസ്തകങ്ങള്‍, നല്ലതും ചീത്തയും, എനിക്കിഷ്ട്ടപ്പെട്ടവയും പെടാത്തവയും എല്ലാം ഇവിടെയുണ്ടാകും. ഈ പുസ്തകങ്ങളെ കുറിച്ചുള്ള ആധികാരികമായ ഒരു നിരൂപണമോ വിശകലനമോ ഒന്നും ഈ ബ്ലോഗുകൊണ്ട് ഉദ്ദേശിച്ചിട്ടില്ല. എന്‍റെ അഭിപ്രായങ്ങള്‍ മാത്രം. ഞാന്‍ വായിച്ച പുസ്തകങ്ങളുടെ ഒരു സൂചിക മാത്രമാണിത്. പിന്നെന്തിനു പുസ്തക നിരൂപണം എന്നൊരുപേര് ? വളരെ പെട്ടെന്നൊരു തിരച്ചില്‍ നടത്തിയപ്പോള്‍ ആ പേരില്‍ മറ്റു ബ്ലോഗുകളൊന്നും കണ്ടില്ല, അത് കൊണ്ട്മാത്രം. മഹത്തായ പുസ്തകങ്ങള്‍ മാത്രം വായിക്കുന്ന ഒരാളല്ലഞാന്‍. അത് കൊണ്ട് തന്നെ പത്തോ ഇരുപതോ പേജുകള്‍ മാത്രമുള്ള ചെറിയ പുസ്തകങ്ങള്‍ വരെ ഇവിടെ പോസ്റ്റുകള്‍ ആക്കപ്പെടും. ഇതില്‍ ഇംഗ്ലീഷ് പുസ്തകങ്ങളും പരാമര്‍ശിക്കപ്പെടും, ഞാന്‍ വായിച്ചവ മാത്രം. എനിക്കല്ലാതെ മറ്റാര്‍ക്കും ഈ ബ്ലോഗ് കൊണ്ട് ഉപകാരം ഉണ്ടാകും എന്നെനിക്ക് തോന്നുന്നില്ല. അതിനാല്‍ ഇവിടെ വന്നു നിരാശപ്പെടുന്നവര്‍ ക്ഷമിക്കുക. വായനയുടെ ലോകത്തേക്ക് എന്നെ നടത്തിയ എന്‍റെ അച്ഛനും, എനിക്ക് വായിക്കാന്‍ പുസ്തകങ്ങള്‍ തരുന്ന എല്ലാവര്‍ക്കുമായി ഞാന്‍ ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു. നന്ദി.....
Friday, January 1, 2010
പുസ്തക നിരൂപണം
Author: രാഹുല്‍
| Posted at: 2:24 AM |
Filed Under:
അറിയിപ്പ്
ഞാന്‍ വായിച്ച പുസ്തകങ്ങള്‍, നല്ലതും ചീത്തയും, എനിക്കിഷ്ട്ടപ്പെട്ടവയും പെടാത്തവയും എല്ലാം ഇവിടെയുണ്ടാകും. ഈ പുസ്തകങ്ങളെ കുറിച്ചുള്ള ആധികാരികമായ ഒരു നിരൂപണമോ വിശകലനമോ ഒന്നും ഈ ബ്ലോഗുകൊണ്ട് ഉദ്ദേശിച്ചിട്ടില്ല. എന്‍റെ അഭിപ്രായങ്ങള്‍ മാത്രം. ഞാന്‍ വായിച്ച പുസ്തകങ്ങളുടെ ഒരു സൂചിക മാത്രമാണിത്. പിന്നെന്തിനു പുസ്തക നിരൂപണം എന്നൊരുപേര് ? വളരെ പെട്ടെന്നൊരു തിരച്ചില്‍ നടത്തിയപ്പോള്‍ ആ പേരില്‍ മറ്റു ബ്ലോഗുകളൊന്നും കണ്ടില്ല, അത് കൊണ്ട്മാത്രം. മഹത്തായ പുസ്തകങ്ങള്‍ മാത്രം വായിക്കുന്ന ഒരാളല്ലഞാന്‍. അത് കൊണ്ട് തന്നെ പത്തോ ഇരുപതോ പേജുകള്‍ മാത്രമുള്ള ചെറിയ പുസ്തകങ്ങള്‍ വരെ ഇവിടെ പോസ്റ്റുകള്‍ ആക്കപ്പെടും. ഇതില്‍ ഇംഗ്ലീഷ് പുസ്തകങ്ങളും പരാമര്‍ശിക്കപ്പെടും, ഞാന്‍ വായിച്ചവ മാത്രം. എനിക്കല്ലാതെ മറ്റാര്‍ക്കും ഈ ബ്ലോഗ് കൊണ്ട് ഉപകാരം ഉണ്ടാകും എന്നെനിക്ക് തോന്നുന്നില്ല. അതിനാല്‍ ഇവിടെ വന്നു നിരാശപ്പെടുന്നവര്‍ ക്ഷമിക്കുക. വായനയുടെ ലോകത്തേക്ക് എന്നെ നടത്തിയ എന്‍റെ അച്ഛനും, എനിക്ക് വായിക്കാന്‍ പുസ്തകങ്ങള്‍ തരുന്ന എല്ലാവര്‍ക്കുമായി ഞാന്‍ ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു. നന്ദി.....
Subscribe to:
Post Comments (Atom)
0 comments:
Post a Comment