Tuesday, November 29, 2011

ഇങ്ങനെയും ഒരു സിനിമക്കാലം

അക്ബര്‍ കക്കട്ടിലിന്റെ ലളിതമായ ആഖ്യാനത്താല്‍ മനോഹരമായ മറ്റൊരു പുസ്തകം. മലയാള സിനിമയുടെ ഇന്നലകളെ സമ്പന്നമാക്കിയ മഹാരഥന്മാരെ കുറിച്ചുള്ള അനുഭവ കുറിപ്പുകളാണ് ഈ പുസ്തകം.

വെള്ളിയാഴ്ച തുടങ്ങുന്ന പുതിയ സിനിമ ഏതെന്നറിയാന്‍ മനസ്സ് പിടയുന്ന വ്യാഴാഴ്ച്ചകളെ കുറിച്ചുള്ള പരാമര്‍ശം തന്നെ നമ്മെ പഴയൊരു ലോകത്തേക്ക് കൊണ്ട് പോകും. മൈക്ക് വച്ച് കെട്ടിയ വണ്ടിക്കു പുറകെ സിനിമാ നോട്ട്സിനായി ഓടിയിരുന്ന ഒരു കുട്ടിക്കാലം എനിക്കുമുണ്ടായിരുന്നല്ലോ. അതില്‍ തുടങ്ങി മലയാള സിനിമയില്‍ അധികം പരാമര്‍ശിക്കപ്പെടാത്ത  എന്നാല്‍ പരാമര്‍ശം അര്‍ഹിക്കുന്ന ഒരുപിടി ആള്‍ക്കാരെ കുറിച്ച് ഈ പുസ്തകം പ്രതിപാതിക്കുന്നു. മദനന്റെ മനോഹരമായ കാരിക്കേച്ചരുകളും ആകര്‍ഷകങ്ങളാണ്.

0 comments:

Post a Comment