Tuesday, November 29, 2011

അധികാരം

വി.കെ.എന്‍ എന്ന് പുകള്‍പെറ്റ വടക്കേ കൂട്ടാലെ നാരായണന്‍കുട്ടി നായര്‍ എഴുതിയ നൂറ്റി എട്ടു പേജുകള്‍ നീളുന്ന ഒരു ചെറിയ നോവല്‍ ആണ് അധികാരം. സാമൂഹിക വ്യവസ്ഥിതികളോടുള്ള പരിഹാസം ആണീ കൃതി.

അധികാരം കയ്യാളുന്നവന്റെ ധാര്ഷ്ട്യത്തോടുള്ള പ്രതിഷേധം വളരെ കഠിനമായ ഭാഷയില്‍ വര്‍ണ്ണിച്ചിരിക്കുന്നു. കഠിനമായ എന്ന് പറയാനുള്ള കാരണം എന്നെ പോലുള്ള വളരെ സാധാരണക്കാരനായ വായനക്കാരന്  മനസ്സിലാക്കാവുന്നതിലും അപ്പുറത്താണ് ഇതിലെ ഭാഷ.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിഒന്നിലാണ് ഈ പുസ്തകം ആദ്യമായി ഇറങ്ങുന്നത്. ആ സമയത്ത് നിലനിന്നിരുന്ന രാഷ്ട്രീയ വ്യവസ്ഥിതികളേയും വ്യക്തികളെയും പരോക്ഷമായി ഇതില്‍ പ്രതിപാതിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഈ വക സംഭവങ്ങളെ കുറിച്ച് വല്ല്യ അറിവില്ലാത്തതും ഈ പുസ്തകം ശരിയായി മനസ്സിലാക്കുന്നതില്‍ നിന്നും എന്നെ അകറ്റി എന്ന് വേണേല്‍ പറയാം.

Given a chance I won't dare to choose VKN anymore for the simple reason that I can't afford this level of complexity.

0 comments:

Post a Comment