ലാരി കോളിന്‍സ്, ഡൊമനിക് ലാപ്പിയര്‍ എന്നിവര്‍ ചേര്‍ന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ അധികം അറിയപ്പെടാത്ത കഥകള്‍ ഏകദേശം മുപ്പതു കൊല്ലം മുന്‍പ് "ഫ്രീഡം അറ്റ് മിട്നൈറ്റ്" എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആ പുസ്തകത്തിന്റെ മലയാള തര്‍ജമയാണ് " സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ " എന്ന ഈ പുസ്തകം ഇന്ത്യയെ സ്വതന്ത്രമാക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടിഷ് ഇന്ത്യയുടെ അവസാന വൈസ്രോയി ആയി ലോര്‍ഡ് മൌണ്ട്ബാറ്റണ്‍ നിയമിക്കപ്പെടുന്നത് മുതല്‍ ഗാന്ധിജിയുടെ മരണം വരെയുള്ള സംഭവബഹുലമായ കുറെ മാസങ്ങള്‍ ഇതിനു ഇതിവൃത്തമാകുന്നു.
ഇന്ത്യ ചരിത്രത്തെ കുറിച്ച് ഇത്രയും റിസര്‍ച് നടത്തി തയാറാക്കിയ മറ്റൊരു പുസ്തകവും ഞാന്‍ വായിച്ചിട്ടില്ല. ഇതിന്റെ രചയിതാക്കളെ ഞാന്‍ നമിക്കുന്നു. ഇന്ത്യയിലെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥിതികളെ വളരെയധികം ആഴത്തില്‍ വിശകലനം
ചെയ്തിരിക്കുന്നതായി തോന്നി. ഗാന്ധിജിയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും സാധിച്ചു. ഗാന്ധിജിയെ വധിക്കാന്‍ ഗോട്സെയും കൂട്ടരും നടത്തുന്ന ശ്രമങ്ങള്‍ ഒരു സിനിമയില്‍ എന്നവണ്ണം വിവരിച്ചിരിക്കുന്നു ഈ പുസ്തകത്തില്‍. ഓരോ ഇന്ത്യക്കാരനും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.